അഞ്ചൽ: സമൂഹ്യമാദ്ധ്യമം വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയെടുക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്ത കേസിലെ പ്രതിയെ അഞ്ചൽ പൊലീസ് പിടികൂടി. പോത്തൻകോട് അണ്ടൂർകോണം സ്വദേശി നൗഫൽ എന്ന മിഥുൻഷായാണ് (30) പിടിയിലായത്. തട്ടിപ്പിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാമിൽ ആർമി ഉദ്യോഗസ്ഥന്റെ വ്യാജ പ്രൊഫൈലുണ്ടാക്കി തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. വിദേശത്ത് ഭർത്താക്കന്മാരുള്ള സ്ത്രീകളാണ് പ്രധാന ഇരകളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.