തിരുവനന്തപുരം: 29ന് നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിനായുള്ള സൂപ്പർ റണ്ണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മന്ത്രി ആർ.ബിന്ദു വിളംബരപോസ്റ്ററിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫിനി ബ്രാർ, യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ സുമേഷ് ചന്ദ്രൻ, വൈസ് ചെയർ ശങ്കരി ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോൺ, 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, 5 കിലോമീറ്റർ ദൈർഘ്യമുള്ള കോർപ്പറേറ്റ് റൺ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മാരത്തോൺ നടക്കുന്നത്. കോവളം മുതൽ ശംഖുംമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോൺ നടക്കുക. 18 വയസുള്ളവർക്ക് മാരത്തോണിൽ പങ്കെടുക്കാം. യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് മാരത്തോണിന്റെ മുഖ്യസംഘാടകർ. രജിസ്ട്രേഷന് https://kovalammarathon.com.