തിരുവനന്തപുരം: അമ്പലമുക്ക് - പരുത്തിപ്പാറ റോഡിൽ വയലിക്കട മുതൽ അമ്പലമുക്ക് വരെയുള്ള ഭാഗത്ത് ടാറിംഗ് നടത്തുന്നതിന് 21, 22 തീയതികളിൽ രാവിലെ 6 മണിമുതൽ വൈകിട്ട് 6 മണിവരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും.പരുത്തിപ്പാറയിൽ നിന്നും വരുന്ന വാഹനങ്ങൾ വയലിക്കട കുറവൻകോണം വഴി പോകേണ്ടതും അമ്പലമുക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ കവടിയാർ വഴി തിരിഞ്ഞു പോകേണ്ടതുമാണെന്ന് അസി. എൻജിനീയർ അറിയിച്ചു.