പോത്തൻകോട്: കാട്ടായിക്കോണത്ത് തയ്യൽ തൊഴിലാളിയായ ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടാരി രശ്മി ഭവനിൽ സുരേഷ്കുമാർ (53)ആണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേർന്ന സൺ ഷെയ്ഡിലാണ് സുരേഷ്കുമാർ തൂങ്ങിമരിച്ചത്. സുരേഷും ഭാര്യ ആശാ രശ്മിയുമാണ് വീട്ടിൽ താമസിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതയാകാം മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോത്തൻകോട് പൊലീസ് നടപടികൾ സ്വീകരിച്ചു.