പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ പൂർണ കുംഭമേളയ്ക്ക് തുടക്കമായി. ഇന്നലെ പുലർച്ചെ 5ന് ആരാധനയ്ക്ക് ശേഷം സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലി, ധ്വജാരോഹണം, പുഷ്പസമർപ്പണം എന്നിവ നടന്നു. വൈകിട്ട് 5ന് കുംഭഘോഷയാത്ര ആരംഭിച്ചു. പഞ്ചവാദ്യവും നാദസ്വരവും മുത്തുക്കുടകളും അണിനിരന്നതോടെ ആശ്രമാന്തരീക്ഷം ഭക്തിനിർഭരമായി. തുടർന്ന് പ്രാർത്ഥനകളോടെ കുംഭങ്ങളും ദീപങ്ങളും ഭക്തർ ഗുരുസന്നിധിയിൽ സമർപ്പിച്ചു. രാത്രി 7മണിയോടെ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ശിഷ്യ പരമ്പരയെ അഭിസംബോധന ചെയ്തു. സത്സംഗത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി, ജനനി സുപഥ ജ്ഞാന തപസ്വിനി, ഡോ.ടി.എസ്. സോമനാഥൻ, ഡോ.കെ.എൻ. ശ്യാമപ്രസാദ്, കെ.സുകേശൻ, രാധാദേവി.കെ, അരവിന്ദ്. പി, മിനിമോൾ.പി.എസ്, മുരളിചന്ദ്രൻ.സി.ബി, ചന്ദ്രമതി.പി.കെ, നിഷ.എം.എൻ, ലീന.കെ, രാജീവൻ.എം, വിജയൻ.എസ്.എസ്, നന്മപ്രിയ.ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു. ഇക്കൊല്ലത്തെ നവപൂജിതം ആഘോഷങ്ങൾ നവംബർ 5 വരെ നീളും.