വിതുര:സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ തിരുവനന്തപുരം റൂറൽപാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 9.30ന് വിതുര പി.ടി ഉഷാസ്റ്റേഡിയത്തിൽ നടക്കും.ഡെപ്യൂട്ടിഇൻസ്‌പെക്ടർജനറൽഒഫ്‌പൊലീസ് എസ്.അജിതാബീഗം ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും.ജില്ലാപൊലീസ്‌മേധാവി കിരൺനാരായണൻ,തിരുവനന്തപുരം അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് സി.വിനോദ്,നെടുമങ്ങാട് ഡി.വൈ.എസ്.പി കെ.എസ്.അരുൺ എന്നിവർ പങ്കെടുക്കും.വിതുര,തൊളിക്കോട്,കരിപ്പൂര്,പനവൂർ,ഇളവട്ടം,മീനാങ്കൽ,നന്ദിയോട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പരേഡിൽ പങ്കെടുക്കും.