തിരുവനന്തപുരം: വായുസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എയർ വെറ്ററൻസ് അസോസിയേഷൻ(എ.വി.എ) രൂപവത്കരിച്ചു.സംഘടനയുടെ ഉദ്ഘാടനം 22ന് രാവിലെ 9.30ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ റിട്ട.എയർ മാർഷൽ ഐ.പി.വിപിൻ ഉദ്ഘാടനം ചെയ്യും.ഹൈക്കോടതി മുൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ മുഖ്യാതിഥിയാകും.എ.വി.എ പ്രസിഡന്റ് വേണു വടക്കേടം അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി കെ.എസ്.സുനിൽ,വൈസ് പ്രസിഡന്റ് കെ.സുരേഷ് ബാബു,സുരേഷ് കുമാർ,യു.സത്യൻ,ഗോപകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.വിവരങ്ങൾക്ക് ഫോൺ: 8547740601,7907913634.