കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ 97-ാമത് ശ്രീനാരായണ ഗുരുദേവ സമാധിദിനം വിവിധ ചടങ്ങുകളോടെ ഇന്ന് ആചരിക്കും.രാവിലെ പതിവ് പൂജകൾക്കും ചടങ്ങുകൾക്കും പുറമെ രാവിലെ 8ന് അഖണ്ഡ നാമയജ്ഞം,തുടർന്ന് നടക്കുന്ന ഉപവാസയജ്ഞം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ അദ്ധ്യക്ഷത വഹിക്കും.ഭരണസമിതിയംഗം സുധീഷ് കുമാർ സ്വാഗതം പറയും.കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയായിരിക്കും.നഗരസഭ പൊതുമരാമത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,കൗൺസിലർ ജിഷാ ജോൺ തുടങ്ങിയവർ സംസാരിക്കും.ഭരണസമിതിയംഗം വിധുകുമാർ നന്ദി പറയും. തുടർന്ന് ഡോ.എം.ശാർങ്ധരന്റെ പ്രഭാഷണം,ഉച്ചയ്ക്ക് 1ന് കഞ്ഞിസദ്യ,വൈകിട്ട് 3.30ന് മഹാസമാധിപൂജയും നടക്കുമെന്ന് കോലത്തുകര ക്ഷേത്രസമാജം സെക്രട്ടറി എസ്.സതീഷ് ബാബു അറിയിച്ചു.