
കല്ലമ്പലം: പ്രൊഫഷണൽ ടെന്നിസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ബീറ്റ സ്പോർട്സ് വർക്കല ഓപ്പൺ മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും.ഇന്നും നാളെയുമായി വർക്കല പ്രൊഫഷണൽ ടെന്നിസ് ക്ളബ് കോർട്ടിൽ നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നും തമിഴ്‌നാട്,ആന്ധ്രപ്രദേശ്,യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറോളം താരങ്ങൾ പങ്കെടുക്കുമെന്ന് കല്ലമ്പലം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും.22ന് നടക്കുന്ന സമാപനസമ്മേളനം ബീറ്റ സ്പോർട്സ് ആൻഡ് ലൈഫ് സ്റ്റൈൽ കൺസെപ്ട് കമ്പനി ചെയർമാൻ രാജ്മോഹൻ പിള്ള ഉദ്ഘാടനം ചെയ്യും.കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻനായർ സമ്മാനദാനം നിർവഹിക്കും.ജില്ലാ ടെന്നിസ് അസോസിയേഷൻ സെക്രട്ടറി എം.എസ്.കൃഷ്‌ണകുമാർ മുഖ്യാതിഥിയാകും.35, 45, 55, 65, 75 വയസിന് മുകളിലുള്ള അഞ്ചു കാറ്റഗറികളിലായാണ് സിംഗിൾസ് മത്സരങ്ങൾ നടക്കുന്നത്.കംബൈൻഡ് ഡബിൾസ് ഇനത്തിലും മത്സരങ്ങളുണ്ട്.രണ്ട് ഫ്ളഡ്ലിറ്റ് ഡബിൾസ് കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.ബീറ്റ സ്പോർട്സ് ആൻഡ് ലൈഫ് സ്റ്റൈൽ കൺസെപ്ട് കമ്പനിയാണ് ടൂർണമെന്റിന്റെ ട്രോഫികൾ സ്പോൺസർ ചെയ്‌തിരിക്കുന്നത്.
ഫോൺ: 9400956125,9495020125(ഡോ.എ.ഷേർഷ).