കല്ലമ്പലം: മേനാപ്പാറ നിവാസികളുടെ നേതൃത്വത്തിൽ ഓണാനിലാവ് 2024 എന്ന പരിപാടി സംഘടിപ്പിച്ചു. വിവിധ കലാ കായിക പരിപാടികളുടെ ഉദ്ഘാടനം സലിംകുമാർ മേനാപ്പാറ നിർവഹിച്ചു.കവി ഓരനെല്ലൂർ ബാബു മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.രമേശ് പാലവിള,മോഹനൻ മേനാപ്പാറ,സജിൻ, സുധീർ രവി,വിഷ്ണുദാസ്,രജിത്,രാകേഷ്,അനീഷ് തുടങ്ങിയവർ പങ്കെടുത്തു.