
തിരുവനന്തപുരം: ഓണക്കാലത്ത് മിൽമയുടെ തിരുവനന്തപുരം മേഖല 32 കോടി രൂപയുടെ വിറ്റുവരവ് നേടി. ഈ മാസം 10 മുതൽ 14 വരെ 38,34,530 ലിറ്റർ പാലും, 3,36,950 കിലോഗ്രാം തൈരും വില്പന നേടി. ഓണക്കാലത്ത് 294 മെട്രിക് ടൺ നെയ്യ് വിറ്റഴിച്ചു. ഉത്രാട ദിവസം 13.62 ലക്ഷം ലിറ്റർ പാലും 145 മെട്രിക് ടൺ തൈരും വില്പന നടത്തി റെക്കാഡിട്ടു.
യൂണിയന്റെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കണക്കാണിത്. കൂട്ടായ പ്രവർത്തനത്തിലൂടെ വില്പനയിൽ റെക്കാഡ് നേട്ടം സാദ്ധ്യമാക്കിയ ജീവനക്കാർ, ക്ഷീരകർഷകർ, ഏജൻസികൾ, ട്രേഡ് യൂണിയനുകൾ, വിതരണ വാഹന ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരോട് ചെയർമാൻ മണി വിശ്വനാഥ്, മാനേജിംഗ് ഡയറക്ടർ ഡോ. മുരളി പി. എന്നിവർ നന്ദി അറിയിച്ചു.