തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര) കേരള,റഷ്യൻ സെന്ററിന്റെ സഹകരണത്തോടെ യു.കെ.ജി മുതലുള്ള വിദ്യാർത്ഥികൾക്ക് പത്രപാരായണം,കവിതാരചന (കാലാവസ്ഥ വ്യതിയാനം) ലളിതഗാനം,ഓണപ്പാട്ട്,കവിതാലാപനം എന്നീ മത്സരങ്ങൾ നാളെ രാവിലെ 10.30 മുതൽ നടത്തും.എ.ഐ.ആർ മ്യൂസിക് ഡയറക്ടർ ഡി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.റഷ്യൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കവിതനായർ വിശിഷ്ടാതിഥിയായിരിക്കും.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ ലഹരി വിരുദ്ധ പ്രഭാഷണം നടത്തും.ഊർജ്ജ ലാഭ യജ്ഞം എന്ന വിഷയത്തിൽ ഡോ.ജോൺസൺ.വൈ പ്രഭാഷണം നടത്തുമെന്ന് ജനറൽ സെക്രട്ടറി.എം.ശശിധരൻനായർ അറിയിച്ചു.