തിരുവനന്തപുരം: മംഗലപുരം പഞ്ചായത്തിലെ തകർന്നുകിടക്കുന്ന റോഡുകൾ നന്നാക്കണമെന്ന് മംഗലപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേന്ദ്രൻ തോന്നയ്ക്കൽ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തോന്നയ്ക്കൽ മുതൽ വെയിലൂർ വരെയുള്ള റോഡും തോന്നയ്‌ക്കൽ രഘുനാഥ റോഡിൽ നിന്നും തുണ്ടിൽ ക്ഷേത്രത്തിലേക്കുള്ള റോഡുമാണ് കാലങ്ങളായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്.