
അല്ലു അർജുൻ ചിത്രം പുഷ്പ 2ൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡേവിഡ് വാർണർ.സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂൾ എന്ന ചിത്രത്തിൽ നിർണായക കഥാപാത്രത്തെയാണ് ഡേവിഡ് വാർണർ അവതരിപ്പിക്കുന്നത്. ഏറെ രസകരമായിരിക്കും കഥാപാത്രം എന്നാണ് വിവരം. ഇന്ത്യൻ സിനിമകളുടെ കടുത്ത ആരാധകനായ ഡേവിഡ് വാർണൻ ഇന്ത്യയിൽ കളിക്കുന്ന എല്ലാ മത്സരങ്ങളിലും പുഷ്പ സിനിമയിലെ ട്രെൻഡ് പാട്ടിലെ ഡാൻസ് കളിച്ച് ആരാധകരെ സന്തോഷിപ്പിക്കാറുണ്ട്. പഷ്പയിലെ പാട്ടിനൊപ്പം കുടുംബവുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കുവയ്ക്കാറുമുണ്ട് .അതിനു അല്ലു അർജുൻ കമന്റ് രേഖപ്പെടുത്താറുണ്ട്.അതേസമയം ഡിസംബർ 6 ന് പുഷ്പ 2 ലോക വ്യാപകമായി റിലീസ് ചെയ്യും. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് എന്നിവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവീമേക്കേഴ്സിന്റെ ബാനറിലാണ് നിർമ്മാണം.