
തെലുങ്ക് അരങ്ങേറ്രം നടത്തുന്ന ബോളിവുഡ് താരം ജാൻവി കപൂർ ദേവര എന്ന ചിത്രത്തിലെ ഗാനരംഗത്ത് എത്തുന്നത് അതീവ ഗ്ലാമറസായി. ജാൻവിയുടെ മേനി പ്രദർശനം ചിത്രത്തിന്റെ ആകർഷക ഘടകങ്ങളിലൊന്നായിരിക്കും . ജൂനിയർ എൻ.ടി. ആറിനൊപ്പം ജാൻവി പ്രത്യക്ഷപ്പെടുന്ന ഗാനരംഗങ്ങളെല്ലാം ഗ്ലാമർ നിറഞ്ഞതാണ്. ആർ.ആർ. ആറിനുശേഷം ജൂനിയർ എൻ.ടി .ആർ പ്രധാന വേഷത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കൊരട്ടല ശിവയാണ് സംവിധാനം. കടലിന്റെ പശ്ചാത്തലത്തിൽ രക്ത കലുഷിതമായ കഥയാണ് ദേവരയുടെ ആദ്യ ഭാഗത്തിൽ പറയുന്നത്. കൊരട്ടല ശിവയും ജൂനിയർ എൻ ടി ആറും ജനതാ ഗ്യാരേജിനുശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് പ്രതിനായകൻ. സെയ്ഫിന്റെയും ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. ഷൈൻ ടോം ചാക്കോ, നരേൻ എന്നീ മലയാളി താരങ്ങളുമുണ്ട്. സെപ്തംബർ 27 ന് തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും.