തിരുവനന്തപുരം: ഡോ.തിരുമല ചന്ദ്രൻ ഫൗണ്ടേഷന്റെ വാർഷിക യോഗം മുൻ സ്പീക്കർ എം.വി.ജയകുമാർ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.നീലലോഹിതദാസ് അദ്ധ്യക്ഷത വഹിച്ചു. 'കേരളവും ഹിന്ദിയും' എന്ന വിഷയത്തിൽ തുമ്പമൺ തങ്കപ്പൻ പ്രഭാഷണം നടത്തി. ഫൗണ്ടേഷന്റെ ഈ വർഷത്തെ സാഹിത്യപുരസ്കാരം പ്രൊഫ.ഹിൽഡാ ജോസഫിന് നൽകി.ആർ.എസ്.ശശികുമാർ,ഡോ.ബി.ലത,ഡോ.എം.എസ്.വിനയചന്ദ്രൻ, ഡോ.സുനിൽ എസ്.പരിയാരം,രാജപുഷ്പം പീറ്റർ,ഡോ.രഞ്ജിത് രവി ശൈലം,ഡോ.ബി.അശോക് തുടങ്ങിയവർ പങ്കെടുത്തു. ഡോ.പി.ജെ.ശിവകുമാറിന്റെ ഹിന്ദി പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.