
സജ്ജീകരിച്ചിരിക്കുന്നത് ഗ്യാസ് ക്രിമിറ്റോറിയം
പോത്തൻകോട്: ശാന്തികവാടത്തിന്റെ മാതൃകയിൽ കഴക്കൂട്ടത്ത് നിർമ്മിക്കുന്ന വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാകുന്നു.നിർമ്മാണം ആരംഭിച്ച് ഏറെക്കാലം പൂർത്തിയാകാത്തതിനാൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.നിരവധി തവണ മേയർ നേരിട്ടെത്തി നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല.
വൈദ്യുത ശ്മാശാനമാണ് ലക്ഷ്യമിട്ടതെങ്കിലും റെയിൽവേ ലൈനിനോട് ചേർന്നായതിനാൽ റെയിൽവേ അനുമതി നൽകിയില്ല.തുടർന്ന് ഗ്യാസ് ബർണറുകളാക്കി മാറ്റി.മൂന്ന് ബർണറുകൾക്ക് ടെൻഡർ വിളിച്ച് കരാർ നൽകിയെങ്കിലും കരാറുകാരൻ പണി ആരംഭിക്കുന്നതിന് മുൻപ് മരിച്ചു.ഇതോടെ നിർമ്മാണം അവതാളത്തിലായി. പിന്നീട് കരാറുകാരന്റെ മകൻ തുടർപണികൾ ഏറ്റെടുത്തെങ്കിലും മെല്ലെപ്പോക്കിലായിരുന്നു.കൊവിഡ് കഴിഞ്ഞ് പുതിയ ടെൻഡർ നൽകി യന്ത്രഭാഗങ്ങൾ എത്തിച്ചെങ്കിലും പണി പൂർത്തിയായ കെട്ടിടത്തിൽ സ്ഥാപിക്കാനാകാത്തതിനാൽ തിരിച്ചയച്ചു.ഇപ്പോൾ പുതിയ യന്ത്രഭാഗങ്ങൾ സമയബന്ധിതമായി സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുകയായിരുന്നു.
ദുർഗന്ധമോ ചുടുകാടിന്റെ അന്തരീക്ഷമോ ഇല്ലാത്തവിധമാണ് ശാന്തിതീരം വിഭാവനം ചെയ്തിരിക്കുന്നത്.കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ നിബന്ധനകൾ കർശനമായി പാലിക്കും.
കാട്ടുകുളം നവീകരണം ബാക്കിയായി
ശ്‌മശാനത്തിനു സമീപത്തെ ഒരേക്കറിലധികം വരുന്ന കാട്ടുകുളം ശുചീകരിച്ച് നീന്തൽക്കുളമാക്കി മാറ്റാനും പൂന്തോട്ടം നിർമ്മിക്കാനും ഇതിനു സമീപം പാർക്കിംഗ് സൗകര്യമൊരുക്കാനും പദ്ധതിയിലുണ്ടായിരുന്നു.എന്നാൽ ഇപ്പോഴും പായൽ നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ് കാട്ടുകുളം.
പദ്ധതിച്ചെലവ് - 1.88 കോടി രൂപ
4500 ചതുരശ്രയടി വിസ്തീർണം
നിർമ്മാണം
കഴക്കൂട്ടത്തിന് സമീപം കാട്ടുകുളത്തെ പഴയ ശ്മശാനം ഉൾപ്പെട്ട 45 സെന്റ് സ്ഥലത്ത്
നിർമ്മാണം ആരംഭിച്ചത്
വി.കെ.പ്രശാന്ത് എം.എൽ.എ, മേയറായിരിക്കെ 2019ലാണ് ശാന്തിതീരം എന്ന പേരിൽ നഗരസഭയുടെ രണ്ടാമത്തെ ശ്മശാനനിർമ്മാണം ആരംഭിച്ചത്.
സൗകര്യം
@വരാന്ത, ഓഫീസ് റൂം
@ വിശാലമായ പാർക്കിംഗ്
@ ഉദ്യാനം
@ പാർക്ക്
@ ടോയ്‌ലെറ്റ്
ദുർഗന്ധവുമില്ല
മൃതദേഹം സംസ്‌കരിക്കുമ്പോഴുള്ള പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ട് ശുദ്ധീകരിച്ചശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴി പുറന്തള്ളും.അതിനാൽ ശ്മശാനത്തിൽ നിന്ന് ദുർഗന്ധം വമിക്കില്ല.
ഒരേസമയം
രണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാനാകും.രണ്ട് മണിക്കൂർ വേണ്ടി വരും. എട്ട് സിലിണ്ടറുകളിൽ നിന്ന് ഒരേസമയം ഒരേ അളവിൽ ഗ്യാസ് കടത്തിവിട്ടാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുക.
ക്യാപ്ഷൻ : നിർമ്മാണം അന്തിമ ഘട്ടത്തിലായ ശാന്തിതീരം ശ്മശാനം