
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി (കാറ്റഗറി നമ്പർ 340/2023, 403/2023- മുസ്ലിം, 404/2023-ഒ.ബി.സി.) തസ്തികയിലേക്ക് 25 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ നിയോനാറ്റോളജി (കാറ്റഗറി നമ്പർ 363/2023-ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 26 ന് രാവിലെ 9.30 നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (കാറ്റഗറി നമ്പർ 539/2023-ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 26 ന് രാവിലെ 10 നും അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീപ്രൊഡക്ടീവ് മെഡിസിൻ (കാറ്റഗറി നമ്പർ 568/2023) തസ്തികയിലേക്ക് 26 ന് ഉച്ചയ്ക്ക് 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546448.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂക്ലിയർ മെഡിസിൻ (കാറ്റഗറി നമ്പർ 342/2023) തസ്തികയിലേക്ക് 26 ന് രാവിലെ 10.45 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ : 0471 2546438.
കേരള കോമൺ പൂൾ ലൈബ്രറി വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 489/2022, 490/2022) തസ്തികയിലേക്ക് 25, 26, 27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ : 0471 2546418.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 412/2022) തസ്തികയുടെയും കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 310/2023) തസ്തികയുടെയും ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 26 ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 360/2019-ഈഴവ/തിയ്യ/ബില്ലവ, 361/2019- പട്ടികജാതി) തസ്തികയിലേക്ക് 26 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546242.
പി.എസ്.സി ഓൺലൈൻ സേവനങ്ങൾ തടസപ്പെടും
തിരുവനന്തപുരം: പി.എസ്.സി സെർവറിൽ 22, 23 തീയതികളിൽ അപ്ഡേഷൻ നടത്തുന്നതിനാൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസം നേരിടും. ഉദ്യോഗാർത്ഥികൾ 24 മുതലുള്ള പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ ഹാൾ ടിക്കറ്റുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്തെടുക്കണമെന്ന് പി.ആർ.ഒ അറിയിച്ചു.