തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി ചലച്ചിത്രം പി.ആർ.ഡിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ, വൈസ് പ്രസിഡന്റ് കമ്പറ നാരായണൻ, ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.