ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് പണയിൽക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുമ്പോൾ കരാർ വ്യവസ്ഥകൾ ബന്ധപ്പെട്ടവർ പാലിക്കണമെന്ന് വക്കത്തെ കൂട്ടായ്മയായ വി ഫോർ ആവശ്യപ്പെട്ടു.റോഡുപണിക്ക് 2 പേർക്ക് ഡിഗ്രിയും 2 പേർക്ക് ഡിപ്ലോമയുമുള്ള നാലുപേർക്കാണ് നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല.ഇവിടെ കരാറുകാരൻ അത് പാലിച്ചിട്ടില്ല.നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ്,ട്രാർ മിക്സിംഗിന്റെ ഗുണനിലവാരം പാലിക്കാൻ ലാബ് തയ്യാറാക്കിയിട്ടില്ല.കമ്പ്യൂട്ടറൈസ് ബാച്ചിംഗ് പ്ലാൻ കോൺക്രീറ്റ് ചെയ്യുമ്പോൾ വൈബ്റേറ്റർ തുടങ്ങി നിരവധി അപാകതകൾ കണ്ടെത്തിയതാണ് വി.ഫോർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയത്.റോഡുപണി മുടങ്ങിയതോടെ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് വിലയിരുത്തിയശേഷം മാത്രമേ വീണ്ടും റോഡുപണികൾ ആരംഭിക്കൂവെന്ന് ചീഫ് എൻജിനിയർ ഉറപ്പ് നൽകിയിട്ടുണ്ട്.റോഡ് നിർമ്മാണത്തിൽ വ്യാപകമായ കരാർ ലംഘനം നടന്നിട്ടും പി.ഡബ്ലിയു.ഡി ഉദ്യാഗസ്ഥർ കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികളായ സുമേധനും അഡ്വ. ജോയിയും പറഞ്ഞു.