തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ ബിരുദദാന ചടങ്ങ് 22ന് രാവിലെ 9.30ന് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കും.സി.എസ്.ഐ.ആർ -എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.എം.ടെക്,ബി.ടെക് വിഭാഗങ്ങളിലായി 275 വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.സി.സതീഷ് കുമാർ അറിയിച്ചു.