
മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ്സി ബയോകെമിസ്ട്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി , ആറാം സെമസ്റ്റർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബർ 11 ന് നടത്താനിരുന്ന എം.എസ്സി. സുവോളജി/ന്യൂജെൻ സുവോളജി വൈവ പരീക്ഷകൾ 23 ലേക്ക് മാറ്റി.
9 ന് നടത്താനിരുന്ന എം.എ ഹിന്ദി വൈവ പരീക്ഷ 24 ലേക്കും, 9, 11 തീയതികളിൽ നടത്താനിരുന്ന എം.എസ്സി ജിയോഗ്രഫി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 25, 26 തീയതികളിലുമായി പുനഃക്രമീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ 9 ന് നടത്താനിരുന്ന വൈവവോസി പരീക്ഷ 24ലേക്ക് മാറ്റി.
സെപ്തംബർ 11, 12 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, ഫുഡ് ആൻഡ് നൂട്രീഷൻ, നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) വൈവവോസി പരീക്ഷകൾ 24, 26 തീയതികളിലേക്ക് മാറ്റി.
നാലാം സെമസ്റ്റർ എം.എ മ്യൂസിക് (മൃദംഗം) ജൂലായ് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 30 മുതൽ ആരംഭിക്കും.
കാലിക്കറ്റ് സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെന്റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 23ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് പൊന്നാനി കോളേജ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് 2023 പ്രവേശനം) എം.ടി.എച്ച്.എം ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം രണ്ടാം സെമസ്റ്റർ എം.എ.ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഏപ്രിൽ 2023 (2019, 2020, 2021 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എൽ എൽ.ബി: രജിസ്ട്രേഷൻ 26 വരെ
തിരുവനന്തപുരം: ത്രിവത്സര എൽ എൽ.ബി കോഴ്സിൽ കേരളത്തിലെ നാല് ഗവ. ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 13 സ്വാശ്രയ ലാ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടി തുടങ്ങി. www.cee.kerala.gov.inൽ 26 ന് വൈകിട്ട് 3 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്-www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
നീറ്റ് യു.ജി: രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ്
ന്യൂഡൽഹി: നീറ്റ് യു.ജി രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് mcc.nic.in.