നെടുമങ്ങാട് : മുൻഗണന കാർഡുകളായ മഞ്ഞ,പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള മസ്റ്ററിംഗ്‌ ജില്ലയിൽ 18 മുതൽ തുടർന്നു വരികയാണെന്നും നിലവിലെ ഉത്തരവനുസരിച്ച് 24 വരെ സംസ്ഥാനത്തെ ഏതു റേഷൻ കടയിലും നേരിട്ടുപോയി മസ്റ്ററിംഗ്‌ നടത്താവുന്നതാണെന്നും ജില്ലാസപ്ലൈ ഓഫീസർ അറിയിച്ചു.കിടപ്പു രോഗികളായവർക്ക് വീടുകളിലെത്തി മസ്റ്ററിംഗ്‌ നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിലെ മഞ്ഞ,പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടവർ 24ന് മുമ്പ് അടുത്തുള്ള റേഷൻ കടയിലെത്തി മസ്റ്ററിംഗ്‌ പൂർത്തീകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.