കിളിമാനൂർ: തൊളിക്കുഴി ബ്രദേഴ്സ് സംഘടിപ്പിക്കുന്ന തൊളിക്കുഴി ഫെസ്റ്റിന് തുടക്കമായി. ഇന്ന് രാവിലെ 9 മുതൽ കായിക പരിപാടികളും ഉച്ചയ്ക്ക് 2 മുതൽ കലാപരിപാടികളും നടക്കും. വൈകിട്ട് 7 മുതൽ ഗാനമേള. നാളെ വൈകിട്ട് 4 മുതൽ പ്രതിഭാ സംഗമവും സമ്മാനവിതരണവും നടക്കും. പ്രതിഭാ സംഗമം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എ പ്രതിഭകളെ അനുമോദിക്കും. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ സമ്മാനദാനം നിർവഹിക്കും. എ. അനസ് അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ ഷീജ സുബൈർ, എ.എം. ഇർഷാദ്, ഷമീം, എം.തമീമുദീൻ, എ.ഷിഹാബുദ്ദീൻ, ഡി.ദേവദാസ്, എസ്. ജാഫർ, ജെ.ഷാജു, മുനീർ. എ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികളോടെ ഫെസ്റ്റ് സമാപിക്കും.