നെടുമങ്ങാട് : കിഴക്കേകോട്ട നിന്നും രാവിലെ 5.10ന് വട്ടപ്പാറ – വെമ്പായം വഴി തേക്കടയിലേയ്ക്കും തിരിച്ച് 6.10ന് തേക്കടയിൽ നിന്നും ചിറമുക്ക് - വട്ടപ്പാറ വഴി കിഴക്കേകോട്ടയിലേക്കും കെ.എസ്.ആർ.ടി.സി പുതിയ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.നിലവിൽ രാവിലെ 6.30 നാണ് കിഴക്കേകോട്ടയിൽ നിന്നും തേക്കടയിലേയ്ക്ക് സർവീസ് തുടങ്ങുന്നത്.ഈ റൂട്ടിൽ 4 ട്രിപ്പുകൾ മാത്രമാണുള്ളത്.എന്നാൽ 6.10ന് തേക്കടയിൽ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് സർവീസ് ആരംഭിക്കുന്നത് മറ്റു ജില്ലകളിൽ ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും ചികിത്സയ്ക്കും മറ്റു ആവശ്യങ്ങൾക്കുമായി നഗരത്തിലെത്തുന്നവർക്കും ഉപകാരപ്രദമാവുമെന്ന് മന്ത്രി വിശദീകരിച്ചു.പുതിയ സർവീസ് 23 മുതൽ ആരംഭിക്കും.