rahul

ആറ്റിങ്ങൽ: മുദാക്കലിൽ കാണാതായ യുവാവിന്റെ മൃതദേഹം മാമം നദിയിലെ കൊല്ലായിക്കടവിൽ കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളി വിളാകം രാഹുൽ വിലാസത്തിൽ വസുദേവക്കുറുപ്പിന്റെ മകൻ രാഹുലി(30,​കണ്ണൻ)ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ സ്കൂബ ടീം കണ്ടെത്തിയത്. രാഹുലിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. രാഹുൽ പേഴ്സും ഫോണും വീട്ടിൽ വെച്ചിട്ടാണ് പോയത്. ഇന്നലെ രാവിലെ കൊല്ലായിക്കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെ തുടർന്ന് രാവിലെ 10 മുതൽ സ്കൂബ ടീം തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ പൊലീസ് നടപടികൾ സ്വീകരിച്ചു.