vld-1

വെള്ളറട: സഹോദനങ്ങൾക്കൊപ്പം കളിക്കവെ കോൺക്രീറ്റ് പില്ലർ തലയിൽവീണ് 4വയസുകാരൻ മരിച്ചു. ത്രേസ്യാപുരം നെടുവിള പുത്തൻവീട്ടിൽ രാജേഷ് ചിഞ്ചു ദമ്പതികളുടെ മൂന്നാമത്തെ മകൻ റിബിക് രാജേഷ് (4) ആണ് മരിച്ചത്. വീടിന് സമീപത്തെ രണ്ട് പില്ലറുകളിൽ സാരികൊണ്ട് കെട്ടിയ ഊഞ്ഞാലിൽ ആടിക്കളിക്കവെ ഒരുപില്ലർ കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കാരക്കോണം മെഡക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ത്രേസ്യാപുരം നിത്യ സഹായമാതാ സ്കൂളിലെ എൽ. കെ.ജി വിദ്യാർത്ഥിയാണ്. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോ‌‌ർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വെള്ളറട പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: റിയ, റിതം