
വെള്ളറട: ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. മൈലച്ചൽ സൂര്യ ഭവനിൽ ബിന്ദു- സുരേഷ് ദമ്പതികളുടെ മകൾ സൂര്യ(25)യെയാണ് ഇന്നലെ രാവിലെ 9.30ഓടെ ബാത്ത്റൂമിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പാണ് വെള്ളറട സ്വദേശിയായ വിഷ്ണുവുമായി വിവാഹം നടന്നത്. ഇരുവരും ചേർന്ന് വരുന്ന തിങ്കളാഴ്ച വിവാഹബന്ധം വേർപെടുത്താനിരിക്കെയാണ് മരണം. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് ഗൾഫിലായിരുന്ന വിഷ്ണുവും നാട്ടിലെത്തി.
ആര്യങ്കോട് പൊലീസ് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റു മോർട്ടം നടക്കും. സഹോദരൻ: ശരത്