തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവന്റെ 97 -ാമതു മഹാസമാധി ദിനം ഇന്ന് നാടെങ്ങും ആചരിക്കും.ഗുരുദേവന്റെ മഹാസമാധി സ്ഥാനമായ ശിവഗിരിമഠം ഉൾപ്പെടെയുളള എല്ലായിടത്തും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. വിശേഷാൽ പൂജകൾ, പാരായണം, പ്രാർത്ഥന, ഉപവാസം, സമാധി സമ്മേളനം, പ്രഭാഷണങ്ങൾ, ശാന്തിയാത്ര, അന്നദാനം എന്നിവയാകും മുഖ്യ പരിപാടികൾ.ശിവഗിരിയിൽ ജയന്തി ദിനത്തിൽ തുടക്കം കുറിച്ച ജപയജ്ഞം തുടരുകയാണ്.
ശ്രീനാരായണ അന്തർദേശീയ പഠനതീർത്ഥാടനകേന്ദ്രത്തിന്റെയും ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ മ്യൂസിയം ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ രാവിലെ 9.30 ന് പുഷ്പാർച്ചന നടത്തും.മന്ത്രി ഒ.ആർ.കേളു,ശശിതരൂർ എം.പി, എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ,വി.കെ.പ്രശാന്ത്,കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ,ഐ.ബി. സതീഷ്, മുൻമന്ത്രി നീലലോഹിതദാസൻ നാടാർ, പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ്, ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ,എസ്.എൻ.എസ് .എസ് ഇന്റർനാഷണൽ സമിതി ജനറൽ സെക്രട്ടറി വി.ശശിധരൻ, പ്രസിഡന്റ് കെ.വി. കൃഷ്ണകുമാർ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ് .ശിശുപാലൻ,മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് വൈസ് ചെയർമാൻ റാണി മോഹൻദാസ്, എസ്.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് കായലിൽ രാജപ്പൻ,സെക്രട്ടറി എൻ.രത്നാകരൻ,മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.കെ.സുരേഷ്,എസ്.എൻ.ജി.യു.എഫ് പ്രസിഡന്റ് അഡ്വ. ഷീല ചന്ദ്രൻ, ദക്ഷിണേന്ത്യൻ നാടാർ സംഘം ചെയർമാൻ ജോയ് നാടാർ,ജനറൽ സെക്രട്ടറി കെ.സുഭാഷിതൻ, ഡോ.ഐ.എസ്. ജവഹർ എന്നിവർ പുഷ്പാർച്ചന നടത്തും.
ശിവഗിരിയിൽ നടക്കുന്ന മഹാസമാധി സമ്മേളനത്തിലും ഉപവാസയജ്ഞത്തിലും വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം.ലാജി, മുൻ എം.എൽ.എ വർക്കല കഹാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ജി.ഡി.പി.എസ് ചീഫ് കോ ഓർഡിനേറ്റർ സത്യൻ പന്തത്തല,പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവരും ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കുന്ന മഹാസമാധി ദിനാചരണത്തിൽ ഡെപ്യൂട്ടിമേയർ പി.കെ.രാജു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,ഡോ.ഷാജിപ്രഭാകരൻ, എസ്.എൻ.ഡി.പിയോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,നഗരസഭാ കൗൺസിലർ ചെമ്പഴന്തി ഉദയൻ, ഡോ.ബി. അർജുനൻ, ഷൈജു പവിത്രൻ,അനീഷ് ചെമ്പഴന്തി തുടങ്ങിയവരും പങ്കെടുക്കും.