vivek

പാറശാല: കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്തി. വന്നിയൂർ പുതൂർകുളങ്ങര പുത്തൻ വീട്ടിൽ എം.പി.വിവേക് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മുതൽ യുവാവിനെ കാണാനില്ലായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കളിയിക്കാവിള പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ചയോടെ രാവിലെ കുളത്തിനു സമീപം യുവാവിന്റെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കുളത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന് കളിയിക്കാവിള പൊലീസ് പറഞ്ഞു. പിതാവ്: മഹേശ്വരൻ നായർ, മാതാവ്: പുഷ്കല കുമാരി. സഹോദരൻ: വിഷ്ണു. എം.പി.