തിരുവനന്തപുരം:എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യയുടെ ഘടകമായ കണ്ണൂർ ഫോറിൻ റിട്ടേണീസ് വെൽഫെയർ സഹകരണസംഘം നടത്തിയ ഒാണം സൗഹൃദ കൂട്ടായ്മ എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ലിജി,നാരായണൻ,ലക്ഷ്മൺ,അയൂബ്,രാമകൃഷ്ണൻ, എ.എൻ.ഗോപിനാഥ്,പി.കെ.ബാലകൃഷ്ണൻ, പി.വിജയൻ,കെ.പി.സരോജിനി,പി.പി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.