siraju

തിരുവനന്തപുരം: സഹനം ചാരിറ്റബിൾ ഫോറം ഭാരവാഹികളായി ഡോ.ബിനു ഫ്രാൻസിസ്,ഡോ.മുഹമ്മദ് മൻസൂർ,ഡോ.ഫെബി വർഗീസ്,എം.എസ്.ഫൈസൽ ഖാൻ എന്നിവരെ മുഖ്യരക്ഷാധികാരികളായും,അഡ്വ.എം.എ.സിറാജുദ്ദീനെ ചെയർമാനായും തിരഞ്ഞെടുത്തു. അൽ മുഖ്താദിർ ജ്വല്ലറി ഗ്രൂപ്പ് ജനറൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ടാണ് പുതിയ ജനറൽ സെക്രട്ടറി. ട്രഷററായി പി.സയ്യിദ് അലിയെ വീണ്ടും തിരഞ്ഞെടുത്തു. കല്ലാട്ട്മുക്ക് സലീം(വർക്കിംഗ് പ്രസിഡന്റ്),എം.എസ്.എം.ഫസിൽ,എൻ.ഇ.അബ്ദുൽസലാം കളമശ്ശേരി(വൈസ് പ്രസിഡന്റുമാർ),ബിലാൽ ഷഫീഖ്,എ.പി.എം.ഷംസുദ്ദീൻ(സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സംസ്ഥാന വാർഷിക സമ്മേളനം അൽ മുഖ്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ഡോ.മുഹമ്മദ് മൻസൂർ അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു.സഹായവിതരണം പന്ന്യൻ രവീന്ദ്രൻ വിതരണം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയർ മുഖ്യപ്രഭാഷണം നടത്തി.ചെയർമാൻ അഡ്വ.എം.എ.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.