photo

നെടുമങ്ങാട് : കോയിക്കൽ ചാരിറ്റബിൾ സൊസൈറ്റി അഞ്ചാം വാർഷികവും ധാന്യകിറ്റ് വിതരണവും ആനാട് സമഗ്ര ഹാളിൽ നടന്നു. മന്ത്രി ജി.ആർ.അനിൽ വിശിഷ്ടാതിഥിയായി. സൊസൈറ്റി രക്ഷാധികാരി പനയ്‌ക്കോട് മോഹനന്റെ അദ്ധ്യക്ഷതയിൽ സൊസൈറ്റി സെക്രട്ടറി പുത്തൻപാലം ജി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ വി.ശ്രീകുമാർ, അഖില അജികുമാർ, സതികുമാർ എന്നിവരെ ആദരിച്ചു. ആനാട് ഫാർമേഴ്‌സ് കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷ്, ബി.ജെ.പി സംസ്ഥാന വക്താവ് പാലോട് സന്തോഷ്, സംസ്ഥാന കൗൺസിൽ അംഗം കല്ലിയോട് രാമചന്ദ്രൻ, ചീരാണിക്കര സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.