accident-death

ആര്യനാട്: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. ആര്യനാട് പാലൈക്കോണം ശിവശക്തിയിൽ ബിബീഷ് ചന്ദ്രൻ(44)ആണ് മരിച്ചത്. തിരുവോണത്തിന് ആര്യനാട്-നെടുമങ്ങാട് റോഡിൽ കുന്നനടയ്ക്കടുത്താണ് അപകടം. സുഹൃത്തുക്കൾക്ക് പ്രഥമൻ നൽകിയ ശേഷം വീട്ടിലേക്ക് പോകവെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബീബീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. വസ്ത്രവില്പന ശാലയിലെ ജീവനക്കാരനാണ്. ഭാര്യ: അ‍ഞ്ജു. മകൾ: ദക്ഷ. ആര്യനാട് പൊലീസ് കേസെടുത്തു.