14

തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

ഭക്ഷ്യ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, പരിശീലനം, ബോധവത്കരണ പ്രവർത്തനം തുടങ്ങി 40ഓളം മേഖലകളിലെ പ്രവർത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ സ്വീകരിച്ചു.

വി​ദ്യാ​ഭ്യാ​സ​ ​ആ​നു​കൂ​ല്യ​ത്തി​ന്
അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്ക് ​വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 2024​ ​-​ 25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ 8,9,10​/​ ​പ്ല​സ് ​വ​ൺ​/​ ​ഡി​ഗ്രി​/​ ​എം.​എ​/​ ​പി.​ജി​/​ ​ബി.​എ​ഡ് ,​​​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​പി.​ജി​ ​കോ​ഴ്സു​ക​ൾ​/​ ​പോ​ളി​ടെ​ക്നി​ക് ​ഡി​പ്ലോ​മ​/​ ​ടി.​ടി.​സി​/​ ​ബി.​ബി.​എ​/​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ന​ഴ്സിം​ഗ്/​ ​പാ​രാ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സ്/​എം.​സി.​എ​/​ ​എം.​ബി.​എ​/​പി.​ജി.​ഡി.​സി.​എ​/​എ​ൻ​ജി​നി​യ​റിം​ഗ് ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​/​വെ​റ്റ​റി​ന​റി​/​ ​ഹോ​മി​യോ​/​ബി.​ഫാം​/​ആ​യു​ർ​വേ​ദം​/​ ​എ​ൽ​ ​എ​ൽ.​ബി​ ​(​മൂ​ന്ന് ​വ​ർ​ഷം,​അ​ഞ്ചു​വ​ർ​ഷം​)​ ​ബി.​ബി.​എം​/​ ​ഫി​ഷ​റീ​സ്/​ ​ബി.​സി.​എ​/​ ​ബി.​എ​ൽ.​ഐ.​എ​സ്‌​സി​/​എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി.​എം​/​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്/​ ​സി.​എ​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റ്/​ ​മെ​ഡി​ക്ക​ൽ,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ് ​കോ​ച്ചിം​ഗ്,​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​കോ​ച്ചിം​ഗ് ​കോ​ഴ്സു​ക​ൾ​ക്ക് ​പ​ഠി​ക്കു​ന്ന​വ​ർ​ക്കു​ള്ള​ ​വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​നും​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ക്യാ​ഷ് ​അ​വാ​ർ​ഡി​നും​ 25​ ​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം.
മു​ൻ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ച്ച​വ​ർ​ ​പു​തു​ക്കു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​ക​ൻ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​സ്ഥാ​പ​ന​ ​ഉ​ട​മ​യു​ടെ​ ​സാ​ക്ഷ്യ​പ​ത്രം,​​​ ​വി​ദ്യാ​ർ​ത്ഥി​ ​പ​ഠി​ക്കു​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​മേ​ല​ധി​കാ​രി​യു​ടെ​ ​സാ​ക്ഷ്യ​പ​ത്രം​ ​എ​ന്നി​വ​യു​ടെ​ ​മാ​തൃ​ക​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​ന​വം​ബ​ർ​ 25​ ​ന് ​മു​മ്പ് ​w​w​w.​l​a​b​o​u​r​w​e​l​f​a​r​e​f​u​n​d.​i​n​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​പാ​ര​ല​ൽ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​വ​ർ​ ​അ​പേ​ക്ഷ​ക്കേ​ണ്ട​തി​ല്ല.

ഹ​രി​ത​ക​ർ​മ​ ​സേ​നാം​ഗ​ങ്ങ​ൾ​ക്കാ​യി
വ​നി​താ​ ​ക​മ്മി​ഷ​ന്റെ​ ​പ​ബ്ലി​ക് ​ഹി​യ​റിം​ഗ് 26​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​രി​ത​ക​ർ​മ്മ​ ​സേ​നാം​ഗ​ങ്ങ​ളാ​യ​ ​സ്ത്രീ​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​ഠി​ക്കാ​നാ​യി​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​പ​ബ്ലി​ക് ​ഹി​യ​റിം​ഗ് ​ന​ട​ത്തും.​ 26​ന് ​തി​രു​വ​ന​ന്ത​പു​രം​ ​തൈ​ക്കാ​ട് ​ഗ​വ.​ ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​രാ​വി​ലെ​ 10​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഹി​യ​റിം​ഗ് ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​പി.​സ​തീ​ദേ​വി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ക​മ്മി​ഷ​നം​ഗം​ ​ഇ​ന്ദി​ര​ ​ര​വീ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​യാ​വു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ൻ​ ​വൈ​സ്‌​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ടി.​എ​ൻ.​സീ​മ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.
വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളാ​യ​ ​വി.​ആ​ർ.​മ​ഹി​ളാ​മ​ണി,​ ​എ​ലി​സ​ബ​ത്ത് ​മാ​മ്മ​ൻ​ ​മ​ത്താ​യി,​ ​പി.​കു​ഞ്ഞാ​യി​ഷ,​ ​ക​മ്മി​ഷ​ൻ​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​സോ​ണി​യ​ ​വാ​ഷിം​ഗ്ട​ൺ,​ ​ഡ​യ​റ​ക്ട​ർ​ ​ഷാ​ജി​ ​സു​ഗു​ണ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ക്കും.​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ക​മ്മി​ഷ​ൻ​ ​റി​സ​ർ​ച്ച് ​ഓ​ഫീ​സ​ർ​ ​എ.​ആ​ർ.​അ​ർ​ച്ച​ന​ ​നേ​തൃ​ത്വം​ ​ന​ൽ​കും.
ഹ​രി​ത​ക​ർ​മ്മ​സേ​ന​യി​ലെ​ ​സ്ത്രീ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി,​ ​ച​ർ​ച്ച​യി​ൽ​ ​ഉ​രു​ത്തി​രി​യു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​സ​മ​ർ​പ്പി​ക്കും.