bus-route

നേമം: പ്രാവച്ചമ്പലം - ചെറുബാലമന്ദം - വെള്ളായണി ക്ഷേത്രം റോഡുകൾ തകർന്ന് തരിപ്പണമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ആറ് മാസം മുൻപ് മൂന്ന് കോടി ചെലവിൽ റോഡ് നവീകരണം പ്രഖ്യാപിച്ച് എം. വിൻസെന്റ് എം.എൽ.എ ശിലാഫലകം സ്ഥാപിച്ചെങ്കിലും റോഡുപണി ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാരിപ്പോൾ രംഗത്തുണ്ട്. കരമന-കളിയിക്കാവിള ദേശീയപാതയുമായി ഗ്രാമവാസികളെ ബന്ധിപ്പിക്കുന്ന നാല് പ്രധാന ഗ്രാമീണ റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. പഞ്ചായത്ത്, ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെയും എം.എൽ.എയുടെയും അവഗണനയാണിതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വർ‌ഷങ്ങൾക്ക് മുൻപ് കെ.ബി. ഗണേശ്കുമാർ മുൻപ് മന്ത്രിയായിരിക്കെ ഇതുവഴി പ്രാവച്ചമ്പലം - വെള്ളായണി ക്ഷേത്രം - കിഴക്കേകോട്ട റൂട്ടിൽ മിനി ബസ് സർക്കുലറായി ഓടിച്ചിരുന്നു. റോഡ് തീരെ മോശമായതോടെ സർവീസ് നിറുത്തി. ആറ് മീറ്ററിൽ കൂടുതൽ വീതിയുള്ള വലിയ റോഡുകൾ നന്നാക്കാൻ പഞ്ചായത്തിന് പരിമിതിയുണ്ടെന്ന് കല്ലിയൂ‌ർ പഞ്ചായത്ത് സർവ്വോദയം വാർഡ് മെമ്പർ എസ്.സുമോദ് പറയുന്നു.

തകർന്ന റോഡുകൾ

പ്രാവച്ചമ്പലം - മാർ ഗ്രിഗോറിയോസ് കോൺവെന്റ് സ്കൂൾ - വെള്ളായണി ക്ഷേത്രം റോഡ്

ശാന്തിവിള കുറുവാണിചന്ത, ജുമാമസ്ജിദ് - അപ്പുക്കുട്ടൻ നായർ(എ.കെ.എൻ)-ചെറുബാലമന്ദം ക്ഷേത്രം റോഡ്

ഊക്കോട് ജംഗ്ഷൻ-ചെറുബാലമന്ദം-വെള്ളായണി ക്ഷേത്രം റോഡ്

പ്രാവച്ചമ്പലം-കുടുംബന്നൂർ-ചെറുബാലമന്ദം-വെള്ളായണി ക്ഷേത്രം റോഡ്