മുടപുരം: ജില്ലാ ക്ലേ ജനറൽ എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) യൂണിറ്റ് തോന്നയ്ക്കൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡ് കമ്പനിയിൽ രൂപീകരിച്ചു.എ.ഐ.ടി.യു.സി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി കോരാണി വിജു ഉദ്ഘാടനം ചെയ്തു.ബൈജു തോന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മംഗലപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ മുരുക്കുംപുഴ,എ.ഐ.ടി.യു.സി മേഖലാ പ്രസിഡന്റ് ഷിജു.ബി,ഷെഫീക്ക് തോന്നയ്ക്കൽ, ഷാക്കിർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി സുനിൽ മുരുക്കുംപുഴ (പ്രസിഡന്റ്),ഷിജു.ബി (സെക്രട്ടറി),ഷാക്കിർ,ഷാജഹാൻ (വൈസ് പ്രസിഡന്റുമാർ ),ജിനു,വിമൽ രാജ് (ജോയിന്റ് സെക്രട്ടറിമാർ),ബൈജു തോന്നയ്ക്കൽ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.