തിരുവനന്തപുരം: ബംഗളൂർ ആസ്ഥാനമായ പ്രതീക്ഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ ആനന്ദം സേനാപതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നാംവർഷ എം.ബി.ബി.എസിനും എൻജിനിയറിംഗിനും ഗവ-എയ്ഡഡ് കോളേജുകളിൽ അ‌ഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രതിമാസം എൻജിനിയറിംഗിന് 5000 രൂപയും മെഡിസിന് 6000 രൂപയും ലഭിക്കും. വിവരങ്ങൾക്ക് www.srkthulasi.org. അവസാന തീയതി നവംബർ 30. വിവരങ്ങൾക്ക് 9821708638, 9447135436