
കടയ്ക്കാവൂർ: സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ഒക്ടോബർ 20ന് കായിക്കരയിൽ നടക്കും.സ്വാഗതസംഘം രൂപീകരിച്ചു.രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.ലെനിൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷനായിരുന്നു.എസ്.സുരേന്ദ്രൻ,സി.പയസ്,ആർ.ജെറാൾഡ്,എസ്.പ്രവീൺ ചന്ദ്ര,ബി.എൻ.സൈജുരാജ് എന്നിവർ സംസാരിച്ചു.വി.ലൈജു (ചെയർമാൻ),എസ്.പ്രവീൺ ചന്ദ്ര (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.സബ് കമ്മിറ്റികൾ: ഫിനാൻസ്- ആർ.ജെറാൾഡ്(ചെയർമാൻ),എസ്.പ്രവീൺചന്ദ്ര (കൺവീനർ). ഭക്ഷണം - ലിജാ ബോസ്(ചെയർമാൻ),ശ്യാമപ്രകാശ്(കൺവീനർ),പബ്ലിസിറ്റി - ബി.എൻ.സൈജുരാജ്(ചെയർമാൻ),സജി സുന്ദർ (കൺവീനർ),മീഡിയ ആൻഡ് കായിക മത്സരങ്ങൾ - വിഷ്ണു മോഹൻ(ചെയർമാൻ),വിജയ് വിമൽ(കൺവീനർ),അനുബന്ധ പരിപാടികൾ - കെ.ബാബു(ചെയർമാൻ), തോബിയാസ്(കൺവീനർ).കലാപരിപാടികൾ - കിരൺ ജോസഫ്(ചെയർമാൻ),ബിപിൻ ചന്ദ്രപാൽ (കൺവീനർ)എന്നിവരെയും തിരഞ്ഞെടുത്തു.