മുടപുരം :പുരവൂർ ഒറ്റകലുങ്ക് ലെജൻഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികവും ഓണാഘോഷവും നടന്നു. സാംസ്‌കാരിക സമ്മേളനം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ഉദ്‌ഘാടനം ചെയ്തു. പ്രേംജി അദ്ധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് വിജയൻ പുരവൂർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ അനീഷ് സമ്മാനം വിതരണം ചെയ്തു.വിനീത്,അപ്പു എന്നിവർ സംസാരിച്ചു.