
കിളിമാനൂർ: വാമനപുരം - പുളിമാത്ത് കാവസ്ഥലത്ത് പുതിയ പാലത്തിനായി 7 കോടി 66 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.പ്രദേശവാസികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു കാവസ്ഥലത്ത് ഒരു പാലം എന്നത്.പാലം വരുന്നതോടെ കൊടുവഴന്നൂർ - പന്തുവിള റോഡ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ കഴിയും.
പുളിമാത്ത് പഞ്ചായത്തിലെ 1,16,17,18,19 വാമനപുരം പഞ്ചായത്തിലെ 1,2,15 മുദാക്കൽ പഞ്ചായത്തിലെ 5,8,10 വാർഡുകളിലുള്ളവർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും പാലം.ആനച്ചൽ കളമച്ചൽ ഭാഗത്തു നിന്ന് കൊടുവഴന്നൂർ എച്ച്.എസ്.എസ്,നഗരൂർ ശ്രീശങ്കര കോളേജ്,രാജധാനി എൻജിനിയറിംഗ് കോളേജ്,കിളിമാനൂർ,കല്ലമ്പലം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാനും കൊടുവഴന്നൂർ വില്ലേജിലുള്ളവർക്ക് കളമച്ചൽ ഐ.ടി.ഐ,കളമച്ചൽ കൈത്തറി,ഇളമ്പ എച്ച്.എസ്.എസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനും പാലം ഉപകാരപ്പെടും.
കടത്ത് മാത്രം
രാജഭരണകാലം മുതൽ ഇന്നുവരെ പ്രദേശത്തുള്ളവർ കാവസ്ഥലത്ത് പുഴ കടക്കാൻ ആശ്രയിക്കുന്നത് കടത്തു വള്ളങ്ങളെയാണ്.ഇപ്പോഴും സർക്കാർ കടത്ത് നിലവിലുണ്ട്.പരമ്പരാഗതമായി ജനങ്ങൾ ഉപയോഗിച്ചിരുന്ന സഞ്ചാരപാതയിലാണ് കാവസ്ഥലം.
പ്രയോജനം
വാമനപുരം,പുളിമാത്ത്,മുദാക്കൽ പഞ്ചായത്തുകാർക്ക്
പാലം നിർമ്മിക്കുന്നത്
പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം 7 കോടി 66 ലക്ഷം രൂപയ്ക്ക്
നിർമ്മിക്കുന്നത്
വാമനപുരം ബ്ലോക്കിലെ കോട്ടുകുന്നം - ആനച്ചൽ - മാമൂട് റോഡ് അവസാനിക്കുന്ന കാവസ്ഥലത്ത്