annadanamkochalummood

മുടപുരം: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ കീഴിലുള്ള കൊച്ചാലുംമൂട് ശാഖയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു.ശ്രീനാരായണ ഗുരുദേവ കീർത്തനവും പ്രാർത്ഥനയും കഞ്ഞി സദ്യയും കൊച്ചാലുംമൂട് ജംഗ്ഷനിൽ ഉള്ള ഗുരു മന്ദിരത്തിൽ നടന്നു. ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് ഗോകുൽദാസ് പ്രാർത്ഥനയ്ക്ക് ശേഷം കഞ്ഞി സദ്യ ഉദ്ഘാടനം ചെയ്തു.കൊച്ചാലുംമൂട് ശാഖ സെക്രട്ടറി അജു കൊച്ചാലുംമൂട് ,ശാഖാ ഭാരവാഹികളായ പ്രകാശൻ , തങ്കച്ചി , റോഷിനി , ബിന്ദു, അമ്പിളി , ബാബു, ശോഭ , ചന്ദനവല്ലി , അജയഘോഷ് തുടങ്ങിയവർ നേതൃത്വം നൽകി.