madavuril-pathavikasanam-

പള്ളിക്കൽ: 24 കൊല്ലമായിട്ടും ടാർ ചെയ്യാതെ കൃഷ്ണൻകുന്ന് - കാരോട്ടുകോണത്തെ മൺപാത.സഞ്ചാരയോഗ്യമല്ലാത്ത മൺപാത മഴക്കാലമായാൽ ചെളിക്കുളമാകും.മടവൂർ പഞ്ചായത്തിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. 100ലേറെ കുടുംബങ്ങളാണ് ആശ്രയിക്കുന്നത്.എത്രയും പെട്ടെന്ന് റോഡ് നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അത്യാവശ്യങ്ങൾക്ക് ഒരു ഓട്ടോറിക്ഷാ പോലും വിളിച്ചാൽ ഇവിടേക്ക് വരില്ല.മാറി മാറി വരുന്ന ജനപ്രതിനിധികളും റോഡി നെ അവഗണിച്ചിട്ടിരിക്കുകയാണ്.

കോളനി പ്രദേശങ്ങളുൾപ്പെടെയുള്ള ഇവിടുത്തെ സാധാരണ ജനങ്ങൾക്കായി 24 കൊല്ലം മുൻപ് പൊതുജന കൂട്ടായ്മ നിർമ്മിച്ചതാണ് കൃഷ്ണൻകുന്ന് കാരോട്ടുകോണം റോഡ്.ഒരു സ്വകാര്യ വ്യക്തി നൽകിയ കേസുള്ളതിനാൽ റോഡ് പൂർണമായും അന്ന് ടാർ ചെയ്യാൻ കഴിഞ്ഞില്ല.2020ൽ എം.എൽ.എ ഫണ്ട് അനുവദിച്ച് കിട്ടിയെങ്കിലും കേസ് തടസമായി. കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്ത് വാർഡംഗം മുൻകൈയെടുത്ത് സ്വകാര്യ വ്യക്തി നൽകിയിരുന്ന സിവിൽ കേസ് പിൻവലിപ്പിച്ചു.ഗ്രാമ,ബ്ലോക്ക്,ജില്ലാപഞ്ചായത്തുകൾ മുൻകൈയെടുത്ത് റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.