തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് ചീഫ് ഓഫീസിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്മയായ അസോസിയേഷൻ ഒഫ് പെൻഷണേഴ്സ് ട്രാൻസ്‌പോർട്ട് ചീഫ് ഓഫീസ്(എ.പി.ടി.സി.ഒ) രണ്ട് മാസം കൂടുമ്പോൾ നടത്തുന്ന സമ്മേളനം സ്റ്റാച്യു വൈ.എം.സി.എ ഹാളിൽ നടന്നു.സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടിയിലെ ചീഫ് പ്രിൻസിപ്പൽ സയൻറ്റിസ്റ്റ് ഡോ.നിഷ മുഖ്യാതിഥിയായി.ഡോ.നിഷ,എ.പി.ടി.സി.ഒ സെക്രട്ടറി വി.ഭുവനചന്ദ്രൻ നായർ,ട്രഷറർ ശ്രീകുമാരൻ നായർ,ഭാരവാഹികളായ അപ്പുക്കുട്ടൻനായർ,ബാലചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.