മുടപുരം: ശ്രീനാരായണഗുരു സമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം മുടപുരം,ശിവകൃഷ്ണപുരം,എസ്.എൻ ജംഗ്‌ഷൻ,കൊച്ചാലുംമൂട് ശാഖകളുടെയും ഗുരുമന്ദിര സംരക്ഷണ സമിതി, വിവിധ സന്നദ്ധ സാമൂഹിക സംഘടനകൾ,വനിതാ സംഘങ്ങൾ,യുവജനകൂട്ടായ്മ,വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടന്നു. മുടപുരം ശാഖയിൽ രാവിലെ മുതൽ ചടങ്ങ് ആരംഭിച്ചു.ഗുരുധാന്യം,ഗുരുഷ്ടകംവിനയകാഷ്ടകം,സുബ്രഹ്മണ്യ അഷ്ടകം തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം,വൈകിട്ട് മഹാസമാധിഗാനം,മോക്ഷ പ്രാർത്ഥന,ആർ.ബാലചദ്രൻ നായർ,സുധാകരൻപിള്ള,കമലോൽഭവൻ എന്നിവരുടെ പ്രഭാഷണവും നടന്നു.

ദീപാർപ്പണം,ഗുരുപുഷ്പാഞ്ജലി,സമൂഹ പ്രാർത്ഥന,മംഗളാരതി,പ്രസാദവിതരണം,ലഘു ഭക്ഷണ വിതരണം എന്നിവ ഗുരുദേവ ക്ഷേത്രത്തിൽ നടന്നു.ശാഖ പ്രസിഡന്റ് പി.കെ.ഉദയഭാനു,സെക്രട്ടറി പി.നകുലൻ,വൈസ് പ്രസിഡന്റ് എം.പ്രസന്നൻ,യൂണിയൻ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ ഗോപിക,ശാഖ ഭാരവാഹികളായ രാജേന്ദ്രൻ,ഹരി ഓം പ്രസാദ്, തുടങ്ങിയവർ നേതൃത്വം നൽകി.ശിവകൃഷ്ണപുരം ശാഖയിലെ ചടങ്ങുകൾക്ക് ശാഖ സെക്രട്ടറി കെ.ആർ.ദിലീപ്,പ്രസിഡന്റ് എസ്.കുഞ്ഞുമോൻ,യൂണിയൻ കൗൺസിലർ വി.എസ്.റജി,രക്ഷാധികാരി എസ്.സിൻകുമാർ,വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ,ടി.വി.സുരേന്ദ്രൻ,ആർ.ബോധാനന്ദൻ,സത്യദേവൻ,ശശിധരൻ,വനിതാവേദി ഭാരവാഹികളായ സുധ,ബീന,അനിത,തങ്കച്ചി ബേബി തുടങ്ങിയവർ നേതൃത്വം നൽകി.

കൊച്ചാലുംമൂട് ശാഖയിൽ രാവിലെ ചിറയിൻകീഴ് യൂണിയൻ കൗൺസിലർ സി.കൃത്തിദാസ് ഉദ്‌ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എസ്.ഗിരിധരൻ,സെക്രട്ടറി യു.രമണൻ,വൈസ് പ്രസിഡന്റ് അഖിൽ അശോക്,യൂണിയൻ കൗൺസിലർ എസ്.ചന്ദ്രൻ,മറ്റ്‌ ഭാരവാഹികളായ ബിന്ദു ഗിരിധരൻ,എസ്.പ്രസന്നൻ,ബി.സന്തോഷ്,എസ്.വിജയകുമാർ,എൻ.സുശീലൻ തുടങ്ങിയവർ നേതൃത്വം നൽകി.
എസ്.എൻ ജംഗ്ഷൻ ഗുരുമന്ദിരം ശാഖയിൽ ശാഖ പ്രസിഡന്റ് ഉഭയകുമാർ,സെക്രട്ടറി രതീഷ് ,വൈസ് പ്രസിഡന്റ് വിമൽകുമാർ,ശാഖ ഭാരവാഹികളായ സുരേന്ദ്രൻ,സതീശൻ,രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വംനൽകി. മുടപുരം ടാഗോർ ജംഗ്‌ഷൻ കുന്നുവിള ക്ഷേത്രത്തിന് സമീപം വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കഞ്ഞിസദ്യ നടന്നു.