
തിരുവനന്തപുരം: അഖില കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര സംഗീത സംവിധായകൻ ഡോ.വാഴമുട്ടം ചന്ദ്രബാബു നിർവഹിച്ചു.ശ്രീകാര്യം ചിലങ്ക ഡാൻസ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ യൂണിയൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ.വിഷ്ണു കലാർപ്പണം,ഇൻഫ്ലുവെൻസർ ശരണ്യ ഷാനി,ചലച്ചിത്ര താരങ്ങളായ ആകാശ് മുരളി,അശ്വതി ചന്ദ്,അദ്ധ്യാപിക അനിത,ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.