
നെടുമങ്ങാട്: ആയുഷ് വയോജന മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ആനാട് ഗ്രാമപഞ്ചായത്തിന്റെയും ആനാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ ചുള്ളിമാനൂർ ഉദയ ഗ്രന്ഥശാലയിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം ചെയ്തു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ജെ.സെബി,വാർഡ് മെമ്പർ ഷീബാബീവി,മെഡിക്കൽ ഓഫീസർ ഡോ.ദീപരാജ് തുടങ്ങിയവർ സംസാരിച്ചു.ഡോ.ദീപരാജ്,ഡോ.വിഷ്ണുമോഹൻ,ഡോ.സന്ദീപ്.എസ്.കുമാർ,ഡോ.പൂർണിമ,ഡോ.അമൃത എന്നിവർ നേതൃത്വം നൽകി.സൗജന്യ രക്തപരിശോധനയും നടന്നു.