നെടുമങ്ങാട്:ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് കുണ്ടറക്കുഴി ശ്രീനാരായണ ധർമ്മ വിജ്ഞാന വേദിയുടെ നേതൃത്വത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.വിജ്ഞാന വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ ഗാന്ധിയൻ കർമ്മവേദി ജില്ലാ പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കെ.നന്ദകുമാർ,എൻ.കൃഷ്ണൻ,മണിയൻ,എസ്. അനന്തു,ഉഷാ മണിയൻ,ബാബു,രാധാ രാജൻ എന്നിവർ സംസാരിച്ചു.