
തിരുവനന്തപുരം : പൂവച്ചൽ കൊണ്ണിയൂർ എൽ.പി.എസിൽ നടന്ന ഓണാഘോഷം കരമന മുസ്ലിം ജമാഅത് പരിപാലന സമിതി മുൻ അംഗം പാപ്പനംകോട് അൻസാരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അൻവർ കൊണ്ണിയൂരിന്റെ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സുജ ഡി.കെ സ്വാഗതം പറഞ്ഞു.എസ്.എം.സി ചെയർമാൻ കൊണ്ണിയൂർ ശ്രീധരൻ, അംഗം കൊണ്ണിയൂർ ശാർങ്ധരൻ,എം.പി.ടി.എ പ്രസിഡന്റ് ഷാഹിന, വൈസ് പ്രസിഡന്റ് ബുഷ്‌റ തുടങ്ങിയവർ പങ്കെടുത്തു.