p

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും എല്ലാ സഹായങ്ങളും സർക്കാർ ചെയ്തുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്(4ലക്ഷം), സി.എം.ഡി.ആർ.എഫ്(2 ലക്ഷം) എന്നിവ ചേർത്ത് 6 ലക്ഷം നൽകി. ആകെ എസ്.ഡി.ആർ.എഫിൽ നിന്ന് 5,24,00,000, സി.എം.ഡി.ആർ.എഫിൽ നിന്ന് 2,62,00,000 രൂപയും നൽകി. മരണപ്പെട്ട 173 പേരുടെ സംസ്‌കാര ചടങ്ങുകൾക്കായി കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. പരിക്കേറ്റ് ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേർക്ക് 17,16,000 രൂപ നൽകി. ഇതിൽ 4,16,000 എസ്.ഡി.ആർ.എഫിൽ നിന്നും 13 ലക്ഷം സി.എം.ഡി.ആർ.എഫിൽ നിന്നും അനുവദിച്ചു.

ഒരാഴ്ചയിൽ താഴെ മാത്രം ആശുപത്രിയിൽ കഴിഞ്ഞ 8 പേർക്കായി എസ്.ഡി.ആർ.എഫിൽ നിന്ന് 43,200 രൂപയും സി.എം.ഡി.ആർ. എഫിൽ നിന്ന് 4 ലക്ഷവും നൽകി. ആകെ 4,43,200 രൂപ ചെലവിട്ടു. ദുരന്ത ബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകി. എസ്.ഡി.ആർ.എഫിൽ നിന്ന് 5000 രൂപയും സി.എം.ഡി.ആർ.എഫിൽ നിന്ന് 5000 രൂപ വീതവുമാണ് നൽകിയത്. 1,01,30,000 രൂപ ഇതിനായി നൽകി. ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേർക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം 30 ദിവസത്തേക്ക് 1,52,46,000 രൂപയും നൽകിയിട്ടുണ്ട്. കിടപ്പ് രോഗികളായ 33 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നൽകി.

722 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നൽകി വരുന്നു. ആദ്യമാസ വാടകയായി ഇതുവരെ 24,95,800 രൂപ ചെലവഴിച്ചു. 649 കുടുംബങ്ങൾക്ക് ഫർണിച്ചറടക്കം ബാക്ക് റ്റു ഹോം കിറ്റുകൾ നൽകി. ദുരിതാശ്വാസ ക്വാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താത്‌കാലികമായി പുനരധിവസിപ്പിച്ചു. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ സർക്കാർ എൽ.പി സ്‌കൂളും വെള്ളാർമല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും മേപ്പാടിയിൽ താത്കാലികമായി തുറന്നു. 607 വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിച്ചു. തേയിലത്തോട്ടങ്ങളിൽ ജോലി പുനരാരംഭിച്ചു. നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതൽ ദുരന്ത മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചെന്നും ഒരു മന്ത്രി മുഴുവൻ സമയവും അമ്പതാം ദിവസം വരെ അവിടെ മേൽനോട്ടംവഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് 2135.29​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​നി​ല​വി​ലെ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​തി​നു​ശേ​ഷം​ ​ഇ​തു​വ​രെ​ 2135.29​ ​കോ​ടി​ ​രൂ​പ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് ​വി​ത​ര​ണം​ ​ചെ​യ്‌​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​തി​ൽ​ ​ചി​കി​ത്സാ​സ​ഹാ​യ​ത്തി​ന് ​മാ​ത്ര​മാ​യി​ 685.62​ ​കോ​ടി​ ​ന​ൽ​കി.​ ​പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് 856.95​ ​കോ​ടി​ ​രൂ​പ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ർ​ക്ക് 380.95​ ​കോ​ടി​യും​ ​ന​ൽ​കി.